നീണ്ട ഒന്നരവര്‍ഷത്തെ ഗള്‍ഫ് ജീവിതവും കഴിഞ്ഞു ഞാന്‍ കഴിഞ്ഞ ഓണം അടുപ്പിച്ച് നാട്ടില്‍ എത്തിയ സമയം.
ഓണപരിപാടിയുടെ പിരിവുകാരെയും, ഗള്‍ഫ്‌ക്കാരനെ പറ്റിയാല്‍ കൃഷി ഇറക്കാം എന്ന മനൊഭാവത്തൊടെ നടക്കുന്ന പരിചയക്കാരെയും പേടിച്ച്, രാവിലെ വീട്ടില്‍ ഇരിക്കുമ്പൊള്‍ 'ഗ്ലിംഗ് ഗ്ലൊം' ബെല്ല് മുഴങ്ങുന്നു. ഞാന്‍ കതക് തുറന്നു, അതാ മുറ്റത്ത് മൂന്നു പിരിവുകാര് ഇതും കൂടി കൂട്ടി ഞാന്‍ പിരിവ് കൊടുക്കുന്ന എട്ടാമത്തെ ടീം ആണ്,ആളുകളെ കണ്ടിട്ട് ഈ നാട്ടുകാര്‍ ആണന്ന് തൊന്നുന്നില്ല.
ഒരു ഇരുപത്തിയഞ്ജ് രൂഭാ കൊടുക്കാം എന്നു കരുതി പൊക്കറ്റില്‍ കൈ ഇട്ടപ്പൊള്‍, കൂട്ടത്തില്‍ നേതാവ് എന്ന് തൊന്നുന്ന കറുത്ത നീളം കുറഞ്ഞ മീശക്കാരന്‍ തടിയന്‍ ഒരു രസീത് കീറി എന്റെ കൈയ്യില്‍ തന്നു, അതില്‍ സംഭാവന എന്ന കൊളത്തില്‍ RS.5oo only എന്ന് കണ്ടപ്പൊള്‍ എന്റെ മുഖം റാംജിറാവു സ്പീക്കിങ്ങില്‍ തെങ്ങയ്ക്ക് ഏറ് കൊണ്ട ഇന്നസെന്റിന്റെതു പോലെ ആവുകയും, അതു കണ്ടിട്ട് കൂട്ടത്തില്‍ നിന്നും മറ്റൊരു ചങ്ങാതി
"ഞങ്ങള്‍ 1000 വിചാരിച്ചതാ അഞ്ഞുറെ എഴുതിയൊളു"
പൊക്കെറ്റില്‍ നിന്നും 25 രൂപ എടുത്തിട്ട് "ഞാന്‍ പത്തേ വിചാരിച്ചിട്ടുള്ളു എന്നാലും 25 പിടിച്ചോ" എന്നു പറഞ്ഞു ഒതുക്കി വിട്ടു.
തിരിഞ്ഞു വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പൊഴാണ് രണ്ടു-മൂന്ന് ആള്‍ക്കാര്‍ അടുത്ത പറംബിലേക്ക് ഓടുന്നതു കണ്ടത് എന്താണു സംഭവിച്ചത് എന്ന് അറിയാന്‍ ഞാന്നും അങ്ങോട്ട് മാര്‍ച്ച് ചെയ്‌തു.
സംഭവസ്തലത്ത് നാട്ടിലെ പഴയകാല വില്ലനും, സര്‍വ്വൊപരി Ex: വാറ്റ്‌കാരനും, പണ്ടു നാട്ടുകാര്‍ക്ക് പേടി സ്വപ്നവും പിന്നെ എക്ക്സ്‌സയിസ്‌കാരുടെയും, പോലീസുകാരുടെയും ഇടികൊണ്ട് മടുത്ത് കുലതൊഴിലായ വാറ്റും മറ്റ് കലാപരിപാടികളും അവസാനിപ്പിച്ചു ചില്ലറ കൂലിപണികളും, വാഴകൃഷിയും മറ്റുംമായ് ഒതുങ്ങിയ ശ്രീമാന്‍:വാറ്റുപുരയില്‍ സുന്ദരെട്ടന്‍ ബൊധംകെട്ട് നിലത്ത് കിടക്കുന്നു.
സംഭവം എന്‍ക്വായര്‍ ചെയ്തപ്പൊള്‍ കക്ഷി വാഴയുടെ വിത്ത് നിലത്ത് നിന്നും മണ്‍വെട്ടിക്ക് രണ്ട് വശത്തും കാലു വച്ച് കിളച്ച് പൊക്കാന്‍ ശ്രമിച്ചപ്പൊള്‍ തറയുടെ ഉറപ്പ് കാരണം മണ്‍വെട്ടിയുടെ പിടി മൂട്ടില്‍ വച്ചു ഒടിയുകയും, ജീവിതത്തില്‍ അണ്ടര്‍വെയറിനു വലിയ ഇംബോട്ടന്‍സ് ഒന്നും കൊടുക്കാത്ത സുന്ദരെട്ടന്റെ മര്‍മ്മസ്താനത്ത് മണ്‍വെട്ടി പിടികൊണ്ടുള്ള അടികൊണ്ട് ബൊധം പൊവുകയായിരുന്നു.
ആദ്യം ചിരി വന്നു എങ്കിലും, ഒരു പഴയ പുലിയുടെ ആ കിടപ്പുകണ്ടപ്പോള്‍ എല്ലാവരും കൂടി എടുത്തു ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ സമയം 12 മണി, വെയിലിനു നല്ല ചൂടും എന്നാല്‍ അര്‍ച്ചനയില്‍(ബാര്‍) പൊയി ഒരു ബീയര്‍ അടിച്ചിട്ട് വീട്ടില്‍ പോകാം എന്നു കരുതി ഞാന്‍ അങ്ങൊട്ടു വണ്ടി വിട്ടു.
'എന്റെ അച്ചന്റെ പരിചയക്കാര് ഒന്നും ഉള്ളില്‍ കാണരുതെ ഭഗവാനേ' എന്നു പ്രാര്‍ത്ഥിച്ചു ഉള്ളില്‍ കയറി ഒരു ഒഴിഞ്ഞ ക്യാബിനില്‍ സീറ്റിങ്ങായി, അല്‍പസമയം കഴിഞ്ഞപ്പൊള്‍, രാവിലെ വീട്ടില്‍ ഓണാഘോഷത്തിന്റെ പരിവിനു വന്ന തടിയനും ടീം മെംബെഴ്‌സും എന്റെ എതിരുള്ള കസേരകളില്‍ വന്നിരുന്നു. ഞാന്‍ പരിചയ ഭാവത്തില്‍ ഒരു ചെറിയ ചിരി കൊടുത്തപ്പൊള്‍, തിരിച്ച് അയാള്‍ എന്നൊട്
"എന്റരെടെ അപ്പി നിന്റെ പ്യേര്"
ഞാന്‍ പേര് പറയുകയും അയാള്‍ തന്റെ ടീം മെംബെര്‍സിനെ എനിക്ക് പരിചയപെടുത്തുകയും ചൈയ്തു.
ടെയ്ഗര്‍ റം ഒരു അര കുപ്പി അകത്ത് ചെന്നപ്പൊള്‍ പുള്ളി തന്റെ വീരകഥകള്‍ പറയാന്‍ തുടങ്ങി. അയാള്‍ പാറശാലക്കാരണാന്നും അവിടെ ഏതോ ക്ഷേത്രത്തില്‍ ഉത്സവത്തിനു ഗാനമേള നടന്നപ്പൊള്‍ വെള്ളത്തിന്റെ പുറത്ത് ആള്‍ ഡാന്‍സ് കളിച്ചെന്നും അങ്ങെനെ കമ്മിറ്റിക്കാരുമായിട്ട് അടിയായന്നും കക്ഷി ഒറ്റയ്ക്ക് പത്തു ഇരുപത് കമ്മിറ്റിക്കാരെ അടിച്ച് നിലംപരിശ്ശ് ആക്കി എന്നും, എന്നിട്ടും ദേഷ്യം തീരാഞ്ഞിട്ട് ഗാനമേളക്കാരുടെ സാധനങ്ങള്‍ അടിച്ചുതകര്‍തെന്നും പറഞ്ഞു. സംഗതി 'വെടി' ആണന്നു മനസിലായങ്കിലും ഞാന്‍ ചോദിച്ചു
''ഇരുപത് ആളെ അടിച്ചെന്ന് പറഞ്ഞതു വല്ലതും കുറയുമോ അണ്ണാ, ഒന്നുമല്ലങ്കിലും നമ്മുടെ പരിചയത്തിന്റെ പുറത്തു കുറച്ച് അഡ്‌ജസ്സ്ത് ചെയ്തൂടെ.''
"അമ്മയാണെ ഒള്ളതു തന്നെ അപ്പി"
"ആപ്പം ഒരുപാട് നാശനഷ്ടം ഉണ്ടായി കാണുമല്ലോ?"
"തള്ളേ ഗാനമേളക്കാര് പയലുകളു ഒരു മുട്ടന്‍ ലാറി നിറച്ച് സായ്‌നങ്ങളു കൊണ്ട് വന്നിട്ട് സെയ്‌ക്ല്യളിന്റെ ബ്യാക്കിലു വച്ച് കെട്ടിയാണു തിരിച്ച് കൊണ്ടു പോയത് ബാക്കി മൊത്തം ഞാന്‍ കലിപ്പ് കയറി അടിച്ച് പൊട്ടിച്ചു കളഞ്ഞു"
അതു കൂടാതെ കോഴി മോഷണത്തിന് പാറശാല സ്റ്റേഷനില്‍ കേസ് ഉണ്ടന്നും അങ്ങനെ ഇവിടെ എത്തിയതാണന്നും തന്റെ പ്രവര്‍ത്തന മേഘല ഇവിടം കൂടി വ്യാപിപ്പിക്കണമെന്ന future plans ഉണ്ടന്നും പറഞ്ഞു.
അപ്പം എനിക്ക് മറ്റൊരു സംശയം. ശെടാ ഇത്രയും തരികിടയായ എവനെ യാരടെയ് ഓണാഘോഷകമ്മിറ്റിയില്‍ എടുത്തത് എന്തായാലും ചോദിച്ചു നൊക്കാം.
"അതെയ്....... അണ്ണാ നിങ്ങള്‍ എങ്ങനയാണു ഇവിടുത്തെ ഓണകമ്മറ്റിയില്‍ വന്നത്?"
പുള്ളിയുടെ മറുപടി കെട്ട് ഞാന്‍ ഞെട്ടി....
കക്ഷി രണ്ടുദിവസം മുന്‍പ് കയ്യില്‍ കാശില്ലാതെ തെണ്ടി തിരിഞ്ഞു നടന്നപ്പൊള്‍ പെട്ടന്ന് കുറച്ച് കാശ് ഒപ്പിക്കാന്‍ ഒരു ഐയ്ഡിയ കത്തുകയും ഓണം അടുത്തതുകൊണ്ട് പുലികളി നടത്തി പൈസ പിരിക്കാം എന്ന തീരുമാനത്തിലെത്തുകയും. പുള്ളി സ്വന്തമായി കരിയിലയും ഉണങ്ങിയ വാഴയിലയും വച്ച് പുലി വേഷം കെട്ടി പരിപാടി തുടങ്ങി. വിജയകരമായി ഞങ്ങളുടെ ജംഷനിലും, മൂന്ന് നാലു വീടുകളിലും പരിപാടി അവതരിപ്പിച്ച് കിട്ടിയ കാശും കൊണ്ട് ഒന്നു റിലാക്ക്സ് ചെയ്യാം എന്നു കരുതി ഷാപ്പിലേക്ക് കത്തിച്ചു.
ഷാപ്പില്‍ നിന്നും രണ്ട് ഗ്ലാസ് കാലാപാനി അടിച്ചപ്പൊള്‍ പുള്ളിക്ക് ഷാപ്പിന്റെ മുന്‍പില്‍ ഒരു ഷോ നടത്തിയാല്‍ കൊള്ളാം എന്നൊരു റ്റെന്‍ടെന്‍സീ ഉണ്ടാവുകയും, പരിപാടി വെച്ച്‌കെട്ടുകയും ചെയ്തു.
'സീസണു മുന്‍പേ പുലി ഇറങ്ങിയതു കൊണ്ടാണാ അതൊ വരുത്തന്‍ പുലി ആയതു കൊണ്ടാണൊ', ഇതു കണ്ടു ഷാപ്പിലിരുന്ന പ്രദേശത്തെ ആര്‍ട്ട്‌സ് ക്ലബ്ബിന്റെ സെക്കട്രിയും കൊട്ടാരക്കര ഗോവിന്ദനാശാന്റെ ബാലെ ട്രൂപ്പിലെ മെയിന്‍ നടനുമായ ദുര്‍വാസാവ് വാസുവേട്ടന് അത്ര പിടിച്ചില്ല. പുലികളി കഴിഞ്ഞു പിരിവിന് പുലി വാസുവേട്ടന്റെ അടുത്തു എത്തിയപ്പൊള്‍, ആള്‍ പുലിയുടെ പുറത്തു വച്ചു കെട്ടിയിരുന്ന വാഴ കരിയിലയില്‍ ബീഡി തീ തിരുകി വച്ചു.
പുലിയുടെ പിരിവു കഴിഞ്ഞപ്പൊഴേക്കും ബീഡികുറ്റി കരിയിലയിലിരുന്നു പുകഞ്ഞു കത്തുകയും, വാലിനു തീപിടിച്ച് രാമായണം സീരിയലില്‍ ഹനുമാന്‍ ലങ്കയ്‌ക്ക് ചുറ്റും എന്ന പൊലെ നമ്മുടെ പുലി ഷാപ്പിനു ചുറ്റും ഒന്ന്-രണ്ടു റൗണ്ട് ഓടുകയും, ഇതും പുലികളിയുടെ ഒരു എയ്റ്റം ആണന്നു കരുതി മറ്റു കാണികള്‍ ആവേശത്തൊടെ കൈ അടിക്കുകയും, അവസാനം പുലി ഷാപ്പിന്റെ താഴത്തെ വയലിലെ കട്ട കുളത്തില്‍ ചാടി രക്ഷപെടുകയും ചൈയ്തു.
തനിക്കു തീ ഇട്ടത് ദുര്‍വാസാവ് വാസു ആണന്ന് മനസിലാക്കിയ ടിയാന്‍ രാത്രി വാസുവേട്ടന്റെ വീടിന് സമീപമുള്ള ഇടവഴിയില്‍ പതുങ്ങി ഇരിക്കുകയും. ഠൗണിലെ പ്രസ്സില്‍ നിന്നും ഓണപരിപാടിയുടെ നൊട്ടീസും,രസീതും വാങ്ങി ഒരു മൂളിപ്പാട്ടും പാടി വീട്ടിലേക്കു വന്ന വാസുവേട്ടനെ പുലി പിന്നില്‍ നിന്നും വേലി പത്തലിന് അടിച്ചിടുകയും, വാസുവേട്ടന്റെ വയറ്റിപിഴപ്പായ ബാലേയ്‌ക്ക് വേണ്ടി വളര്‍ത്തിയ മുടി വെട്ടുകയും, പോക്കറ്റില്‍ തപ്പിയിട്ട് പൈസ ഒന്നും കിട്ടാഞ്ഞിട്ടു കയ്യില്‍ കിട്ടിയ രസീതുമായിട്ട് മുങ്ങി.
ആ രസീതുമായിട്ടാണ് കക്ഷി എന്റെ വീട്ടീല് ഓണപ്പിരിവിന് വന്നതു. എന്നെ .......ച്ചതൊര്‍ത്തു ........... കളഞ്ഞ അണാനെ പോലെ ഞാന്‍ അടുത്ത ബീയറിനു പറഞ്ഞു.
ശുഭം